Trending

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ചു വീഴ്ത്തി കവര്‍ച്ചാ സംഘം 3.5 കിലോ സ്വര്‍ണം കവര്‍ന്നു


മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വൻ സ്വർണക്കവർച്ച. സ്കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനെയും ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ച്‌ കവർച്ചാ സംഘം മൂന്നര കിലോഗ്രാം സ്വർണം കവർന്നു. പെരിന്തല്‍മണ്ണ ടൗണിലുള്ള എംകെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയുമാണ് കാറിലെത്തിയ കവർച്ചാ സംഘം കണ്ണില്‍ മുളകുപൊടി സ്പ്രേ ചെയ്തുകൊണ്ട് ആക്രമിച്ചത്. 

രാത്രി കടയടച്ചിറങ്ങിയ ജ്വല്ലറി ഉടമയേയും സഹോദരനെയും കാറിലെത്തിയ കവർച്ചാ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും കവർച്ചാ സംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയും തുടർന്ന് സ്വർണവുമായി കടന്നുകളയുകയുമായിരുന്നു. ആക്രമത്തിൽ പരിക്കേറ്റ യൂസഫിനെയും സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഊട്ടി റോഡിലെ കെ.എം ജൂവലറി ഓടിട്ട കെട്ടിടത്തിലായതിനാൽ ആഭരണണങ്ങൾ കടയിൽ സൂക്ഷിക്കാതെ ഉടമ യൂസഫ് രാത്രി വീട്ടിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. ഇത് വ്യക്തമായി അറിയുന്നവരാകും കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. നഷ്ടപ്പെട്ട സ്വർണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരും. പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post