Trending

കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലോർ എസി ബസിന് തീപിടിച്ചു


കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി ലോഫ്ലോർ എസി ബസിന് തീപിടിച്ചു. എംജി റോഡിന് സമീപമാണ് അപകടമുണ്ടായത്. ഉടനെ വണ്ടിയിലുണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങളെല്ലാം എടുത്ത് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആളി പടരുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിച്ചു. 

ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിൽ ഉച്ചതിരിഞ്ഞായിരുന്നു അപകടം. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസ്സിൽ 20ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ബസിൽ തീ പിടിക്കുന്നതിന് മുന്നേ അപായ സന്ദേശം ലഭിച്ചിരുന്നു. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല.

Post a Comment

Previous Post Next Post