Trending

കോട്ടയത്ത് മണ്ണുമാന്തി യന്ത്രത്തിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം


കോട്ടയം: പാലാ കരൂരിൽ ജെ.സി.ബിയ്ക്കിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പാലാ കരൂർ പയപ്പാർ കണ്ടത്തിൽ വീട്ടിൽ പോൾ ജോസഫ് (60) ആണ് മരിച്ചത്. വിദേശത്തായിരുന്ന രാജു കുറച്ചു നാളുകൾക്കു മുൻപാണ് നാട്ടിലെത്തിയത്. വീടു നിർമ്മാണത്തിനായി ഇദ്ദേഹത്തിന്റെ വീട്ടിൽ ജെ.സി.ബി എത്തിച്ചിരുന്നു. ജെ.സി.ബി പ്രവർത്തിപ്പിച്ചിരുന്ന ഓപ്പറേറ്റർ പുറത്തേയ്ക്കു ചായ കുടിക്കാൻ പോയ സമയത്ത് ഇദ്ദേഹം ജെ.സി.ബി സ്വയം പ്രവർത്തിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നു. 

ഇന്നു രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സീറ്റ് പിന്നിലേയ്ക്ക് തിരിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ തല ജെ.സി.ബിയ്ക്കിടയിൽ കുടുങ്ങി അപകടമുണ്ടായതായാണ് വിവരം. നട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജെ.സി.ബിയില്‍ നിന്നും ആശുപത്രിയിലേക്കു മാറ്റി പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post