മുക്കം: മുക്കം വട്ടോളി പറമ്പില്‍ ബുള്ളറ്റ് ബൈക്ക് മതിലിടിച്ച് യുവാവിന് ദാരുണാന്ത്യം. അമ്പലക്കണ്ടി കുഴിമ്പാട്ടില്‍ ചേക്കുവിന്റെ മകൻ മുഹമ്മദ് ജസീം (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ മുഹമ്മദ് ജിൻഷാദിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. ബി.കോം (സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ് ജസീം.
കോഴിക്കോട് ടൗണിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം. നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് മതിലില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് മുക്കത്ത് നിന്നും എത്തിയ ഫയർ ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.