ബാലുശ്ശേരി: ബാലുശ്ശേരി പനങ്ങാട് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ചന്ദനം വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വനം വിജിലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 14 കിലോയോളം വരുന്ന ചെറു ചന്ദനതടി കഷ്ണങ്ങൾ പൂട്ടിക്കിടന്ന വീട്ടിൽ നിന്നും പിടികൂടിയത്.
കണ്ണാടിപ്പൊയിൽ മുച്ചിലോട്ട് താഴെ ഷാഫിഖിൻ്റെ വീട്ടിലെ അടുക്കള ഭാഗത്തെ സ്ലാബിനടയിൽ ചാക്കുകെട്ടുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനം. വെള്ള ചെത്തി മിനുക്കിയ 38 ചന്ദന തടി കഷ്ണങ്ങളും ചന്ദന ചീളുകളുമാണ് വനം വകുപ്പ് പിടികൂടിയത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസെടുത്തു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്.