Trending

കൊടകര കള്ളപ്പണക്കേസ്; ബിജെപിയെ വെട്ടിലാക്കി മുൻ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ


തൃശൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ കൊടകര കള്ളപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശൻ. പണം തൃശൂർ ഓഫിസിലെത്തിയിരുന്നു. അത് പാർട്ടി പണം തന്നെയായിരുന്നുവെന്നും സതീശൻ പ്രതികരിച്ചു.

ചാക്കിലാണ് പണമെത്തിയത്. ആദ്യം തെരഞ്ഞെടുപ്പ് സാമഗ്രഹികളാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഓഫിസിനുള്ളിലെത്തിയപ്പോഴാണ് പണമാണെന്ന് അറിഞ്ഞത്. തെരഞ്ഞെടുപ്പ് ആവശ്യാര്‍ത്ഥമുള്ള പണമായിരുന്നു അത്. തൃശൂരിലേക്കുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെനിന്നും കൊണ്ടുപോവുകയായിരുന്നു. പണമെത്തുന്ന വിവരം നേതൃത്വത്തിനും അറിയാമായിരുന്നു. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് തന്നോട് കേസിലെ അന്നത്തെ പരാതിക്കാരന്‍ ധര്‍മജന്‍ പറഞ്ഞിരുന്നുവെന്നും സതീശൻ വെളിപ്പെടുത്തി.

2021-ൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്നും ബിജെപിക്കു വേണ്ടി മൂന്നര കോടി രൂപ കേരളത്തിലെത്തിയെന്നായിരുന്നു കേസ്. എന്നാൽ അതിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കമുള്ളവരുടെ പ്രതികരണം. ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിനു പിന്നാലെ സംഭവം വീണ്ടും വിവാദമായിരിക്കുകയാണ്.

Post a Comment

Previous Post Next Post