താമരശ്ശേരി: വയനാട്- കോഴിക്കോട് ദേശീയപാതയിൽ താമരശ്ശേരിക്കടുത്ത് പുല്ലാഞ്ഞിമേടിൽ ശക്തമായ കാറ്റിലും മഴയിലും റോഡിനു കുറുകെ മരം വീണ് ഗതാഗത തടസ്സം നേരിടുന്നുണ്ട്. മരം മുറിച്ചു മാറ്റിയാലേ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂ. യാത്രക്കാർ ബദൽ മാർഗ്ഗം ഉപയോഗിക്കുന്നത് നന്നാവും.