ഉള്ളിയേരി: കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി 19ാം മൈലിൽ സ്ഥിരം അപകട മേഖലയിൽ സ്ക്കൂട്ടറിടിച്ച് കാഞ്ഞിക്കാവ് സ്വദേശി ഊരാളികണ്ടി ഉണ്ണിയ്ക്ക് (54) ഗുരുതര പരിക്കേറ്റു. ഇന്ന് വൈകീട്ട് 6 മണിയോടെ ഉള്ളിയേരി ഭാഗത്ത് നിന്നും നന്മണ്ടയിലേക്ക് പോവുകയായിരുന്ന യുവതി സഞ്ചരിച്ച സ്ക്കൂട്ടർ സീബ്രാലൈൻ മുറിച്ച് കടക്കുന്ന ഉണ്ണിയെ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.