Trending

താമരശ്ശേരിയിൽ കാണാതായ വ്യാപാരി ആത്മഹത്യ ചെയ്ത നിലയിൽ


താമരശ്ശേരി: താമരശ്ശേരിയിൽ കാണാതായ വ്യപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുങ്കം ടൗൺ മസ്‌ജിദിന് മുന്നിലെ അംല സൂപ്പർ മാർക്കറ്റ് ഉടമ പുത്തൻവീട്ടിൽ അസീസ് (64) നെയാണ് താമരശ്ശേരി ചുങ്കത്തെ സ്ഥാപനത്തിൻ്റെ മുകളിലെ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്നലെ രാവിലെ മുതൽ അസീസിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിലിലായിരുന്നു. ഇന്നു പുലർച്ചെയാണ് കടയുടെ മുകളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപ്രായത്തിൽ നാടുവിട്ട അസീസ് 35 വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയാണ് സഹോദരൻ്റെ കെട്ടിടത്തിൽ വ്യാപാര സ്ഥാപനം തുടങ്ങിയത്.

Post a Comment

Previous Post Next Post