കൊടുവള്ളി: ഓമശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം. കടന്നലിൻ്റെ കുത്തേറ്റ് 10 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ ജോലിക്കിടെയായിരുന്നു കടന്നൽ കൂട്ടത്തിൻ്റെ ആക്രമണം. ഓമശ്ശേരി പെരുവല്ലിയിലാണ് സംഭവം.
പരിക്കേറ്റ പെരുവില്ലി ചെമ്മരുതായി സ്വദേശികളായ ഷീജ (40) ശോശാമ (60), നാരായണി (60), സിന്ധു (45) ഓമന (60), ജിൽസ് (40), റൂബി (62) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലും ഷാമേഷ്, രാമൻ, സുമതി എന്നിവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു