ഉണ്ണികുളം: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഇയ്യാട് ഓടയിൽ മോഹനൻ നായർ (68) നിര്യാതനായി. 25 വർഷക്കാലം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ മങ്ങാട് കോവിലക ക്ഷേത്രം ഊരാളലാണ്. അച്ഛൻ: പരേതനായ പി.സി ഗോവിന്ദൻ നായർ. അമ്മ: പരേതയായ അമ്മാളു അമ്മ. ഭാര്യ: വിജയ വി.കെ (ചെറിയേരി ചേളന്നൂർ). മക്കൾ: വിജിന, വിമിഷ. മരുമക്കൾ: സുനിൽ കുമാർ ദുബായ് (വടക്കേ വീട്ടിൽ പൂനൂർ), ജിനീഷ് ഇലക്ട്രീഷ്യൻ (കുട്ടമ്പൂർ), സഹോദരങ്ങൾ: രമണൻ (കുറ്റ്യാടി), മദനൻ (ഉണ്ണികുളം ഗ്രാമപഞ്ചായത്ത്), സുഭാഷ്, പരേതരായ പ്രസന്ന (കൂമുള്ളി), ലളിത (നരിക്കുനി).
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ
Tags:
OBITUARY