പൂനൂർ: പതിനൊന്നു വയസുകാരൻ പൂനൂർ പുഴയിൽ മുങ്ങി മരിച്ചു. എംഎം പറമ്പ് കോട്ടക്കുന്ന് സാലിയുടെ മകൻ ആദിലാണ് മുങ്ങി മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഫുട്‌ബോൾ മത്സരം കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം മൊകായി ഭാഗത്ത് പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു ആദില്‍. ഇതിനിടെ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു.
കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ എത്തിയാണ് ആദിലിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയ്യാട് സി.സി.യു പി സ്കൂൾ വിദ്യാർത്ഥിയാണ്. മാതാവ്: സൽമ. സഹോദരങ്ങൾ: താനിയ, അദ്നാൻ.