കൊടുവള്ളി: ദേശീയപാത 766 സൗത്ത് കൊടുവള്ളിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൽപ്പറ്റ തുർക്കി ബസാറിൽ മുഹമ്മദ് ഇഖ്ബാലിൻ്റെ മകൻ ദിൽകാശ് (22) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. യുവാവ് സഞ്ചരിച്ച സ്‌കൂട്ടർ ടയർ പൊട്ടി നിയന്ത്രണം വിട്ട് വയനാട് ഭാഗത്തേക്ക് പോകുന്ന ലോറിയുടെ ബംബറിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.