കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 58,240 രൂപയായി. 320 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. 7280 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. 57,280 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബർ ആദ്യവാരത്തിൽ പവന് 56,400 രൂപയായിരുന്നു.
ഇന്നലെ 57,280 രൂപയായി ഉയര്‍ന്ന റെക്കോര്‍ഡ് വിലയാണ് ഇന്ന് പഴങ്കഥയായത്. 1460 രൂപയാണ് നാലു ദിവസത്തിനിടെ വര്‍ധിച്ചത്. ഒക്ടോബര്‍ പത്തിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്ക്. 56,000 രൂപയായിരുന്നു അന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.