കൊയിലാണ്ടി: കൊയിലാണ്ടി നന്തിയിൽ യുവാക്കൾ തമ്മിലുള്ള അടിപിടിയിൽ ഒരാൾക്ക് വെട്ടേറ്റു. ഒറ്റക്കണ്ടത്തില്‍ രോഹിത്തിനാണ് (26) വെട്ടേറ്റത്. പയ്യോളി സ്വദേശിയായ ബിനുവാണ് തന്നെ വെട്ടിയതെന്ന് രോഹിത് പറഞ്ഞു. കാലിൽ ഗുരുതരമായി പരുക്കേറ്റ രോഹിത്തിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി അടിപ്പാതയുടെ നിർമ്മാണം നടക്കുന്നിടത്ത് വെച്ച് യുവാക്കൾ പരസ്പരം വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അടിപിടിയിൽ രോഹിതിന് വെട്ടേൽക്കുകയുമായിരുന്നു. ഈ പ്രദേശം രാത്രി സമയങ്ങളില്‍ ലഹരി സംഘങ്ങളുടെ കേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.