ഉളളിയേരി: ഉള്ളിയേരി-19ാം മൈലിൽ കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിന് സമീപം കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കണ്ണൂർ റജിട്രേഷനുള്ള KL.13 M-1045 നമ്പർ വെള്ള നിറത്തിലുള്ള മാരുതി സുസൂക്കി കാർ ഒരാഴ്ചയായി റോഡരികിൽ അജ്ഞാതമായി കിടക്കുന്നു.
കാർ മോഷണം നടത്തി മറ്റു കുറ്റകൃത്യങ്ങൾക്ക് ശേഷം ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. കാർ കണ്ടെത്തിയ വിവരം നാട്ടുകാർ അത്തോളി പോലീസിൽ അറിയിച്ചു. സ്ഥിരം അപകട മേഖലയായ ഇവിടെ നിന്നും കാർ എത്രയും വേഗം എടുത്തു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.