Trending

പൂനൂർ പുഴയിൽ മാലിന്യം തള്ളാനെത്തിയ രണ്ടുപേരെ പിടികൂടി പോലീസിൽ ഏൽപിച്ചു.


കൊടുവള്ളി: പൂനൂർ പുഴയിൽ മാലിന്യം തള്ളാനെത്തിയ രണ്ടുപേരെ പിടികൂടി പോലീസിൽ ഏൽപിച്ചു. കത്തറമ്മൽ കടവ് പാലത്തിൽ നിന്ന് പൂനൂർ പുഴയിലേക്ക് ഹോട്ടൽ വേയ്സ്റ്റും, പ്ലാസ്റ്റിക്ക് മാലിന്യവും തള്ളാനെത്തിയ ഹോട്ടൽ ഉടമയെയും സഹായിയെയുമാണ് പൂനൂർ പുഴ സംരക്ഷണ സമിതി അംഗങ്ങൾ കൈയ്യോടെ പിടികൂടിയത്. 

പല ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന പൂനൂർ പുഴ സംരക്ഷണ സമിതിയിൽ തലയാട് മുതൽ കോരപ്പുഴ വരെ ഏതാണ്ട് പതിനായിരത്തിൽപരം അംഗങ്ങളുണ്ട്. പൂനൂർ പുഴയിൽ ഇതുപോലുള്ള അതിക്രമം ഏതു ഭാഗത്തുകണ്ടാലും ശക്തമായി നേരിടുമെന്ന് പൂനൂർ പുഴ സംരക്ഷണ സമിതി അറിയിച്ചു.

Post a Comment

Previous Post Next Post