Trending

ഭക്ഷ്യവിഷബാധയെ തുടർന്ന് തെലുങ്കാനയിൽ മയോണൈസ് നിരോധിച്ച് സർക്കാർ


ഹൈദരാബാദ്: തെലങ്കാനയിൽ മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് മുട്ട അടങ്ങിയ മയോന്നൈസ് നിരോധിച്ചിരിക്കുന്നത്.

മയോണൈസ് ഉൽപാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മോമോസ് കഴിച്ച് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിന് സര്‍ക്കാര്‍ ഒരുങ്ങിയത്. ബുധനാഴ്ച പ്രാബല്യത്തില്‍ വന്ന നിരോധനം, ഒരുവര്‍ഷത്തേക്ക് നീണ്ടുനില്‍ക്കും. മുട്ടയില്‍ നിന്നല്ലാത്ത മയോണൈസ് ഉണ്ടാക്കാന്‍ നിയമതടസ്സങ്ങളുണ്ടാകില്ല.

ഷവര്‍മ, സാന്‍ഡ്വിച്ച്, മോമോസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ മുട്ട ചേര്‍ത്തുള്ള മയോണൈസ് ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് നിരവധി ഭക്ഷ്യവിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധാരാളം പരാതികളും അധികൃതര്‍ക്ക് ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post