കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ വയോധികൻ കുളത്തിൽ വീണ് മരിച്ചു. പൊയിൽക്കാവ് മണന്തല ചന്ദ്രൻ (69) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രകുളത്തിൽ മുഖം കഴുകുന്നതിനിടെ അബദ്ധത്തിൽ വീണതെന്നാണ് കരുതുന്നത്. സമീപത്തുണ്ടായിരുന്ന സ്വാമിമാർ ചന്ദ്രനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യമാർ: പരേതയായ വിലാസിനി, അനിത. മക്കൾ: നിഷാന്ത്, സ്മിത, നിഷ. മരുമക്കൾ: രമ്യ, വിജിത്ത്, രഞ്ചിഷ്. സഹോദരങ്ങൾ: ബാലൻ, വിമല, ശിവദാസൻ വിശ്വനാഥൻ, രഘുനാഥൻ.