Trending

കനാൽ റോഡിൽ കാടുകയറി; വഴിമുട്ടി ജനങ്ങൾ


ഉളളിയേരി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാൽ കടന്നുപോവുന്ന കാഞ്ഞിക്കാവ് കേയം കുളങ്ങര താഴെ കനാൽ റോഡിൽ കാടുകൾ വളർന്നത് കാരണം വഴി നടക്കാൻ ബുദ്ധിമുട്ടുന്നു. രണ്ടാൾ ഉയരത്തിലാണ് കാടുകൾ വളർന്നത്. ഇരുചക്ര വാഹനക്കാരും കാൽ നടയാത്രക്കാരും ഉള്ളിയേരി- 19ാം മൈലിൽ നിന്നും തെരുവത്ത് കടവിലേക്ക് എത്തിപ്പെടാനുള്ള എളുപ്പവഴിയാണ് ഈ കനാൽ റോഡ്.

കാട് മൂടിക്കിടക്കുന്നത് കാരണം കാഞ്ഞിക്കാവ് ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിലേയ്ക്ക് പോവുന്ന സ്ത്രീകളും കാഞ്ഞിക്കാവ് എ.എൽ.പി സ്കൂളിലേയ്ക്ക് പോവുന്ന വിദ്യാർത്ഥികൾക്കും നടന്നു പോകാൻ പ്രയാസമാണ്. ഇതെ റോഡിൽ തെരുവ് നായകളുടെ ശല്യവും കൂടുതലാണ്. മറുഭാഗത്ത് നിന്നും തെരുവ്നായകൾ കൂട്ടത്തോടെ വന്നാൽ വഴി മാറി നിൽക്കാനും കഴിയുന്നില്ല. അധികൃതർ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് കാട് വെട്ടി മാറ്റാൻ തെയ്യാറാവണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ലേഖകൻ: ഗോവിന്ദൻകുട്ടി.

Post a Comment

Previous Post Next Post