തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന സാമൂഹിക നീതി വകുപ്പിന്റെ വയോമധുരം 2024-25 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 60 വയസ്സ് തികഞ്ഞവരായിരിക്കണം, ബിപിഎല്‍ ആണെന്ന് തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ് പിങ്ക്/മഞ്ഞ സര്‍ട്ടിഫിക്കറ്റ്), വയസ്സ് തെളിയിക്കുന്ന രേഖ, പ്രമേഹരോഗിയാണെന്ന് തെളിയിക്കുന്ന ഗവ.ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഉണ്ടായിരിക്കണം. സാമൂഹിക നീതി വകുപ്പിന്റെ suneethi.sjd.kerala.gov.in മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷ നൽകണം.