ഉള്ളിയേരി: ഉള്ളിയേരിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മൺഭിത്തിയിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ ചേനോളി സ്വദേശി അജുവിന് കൈവിരലിന് നിസാര പരിക്കുണ്ട്. വാഹനത്തിലുണ്ടായിരുന്ന ഡോക്ടറും നഴ്സും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവര്‍ മൊടക്കല്ലൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സതേടി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച് തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.
ഇന്ന് പുലർച്ചെ ഒരു മണിയോടെ ഉള്ളിയേരി പാലോറ ബസ്റ്റോപ്പിനടുത്താണ് അപകടം. കോഴിക്കോട് ഇക്റഹ് ഹോസ്പിറ്റലിൽ രോഗിയെ പ്രവേശിപ്പിച്ച് പേരാമ്പ്രയിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പാലോറ സ്റ്റോപ്പിനടുത്ത് വച്ച് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെ ആംബുലൻസ് നിയന്ത്രണം വിട്ട് അടുത്തുള്ള മൺഭിത്തിയിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു.