ചെന്നൈ: സാങ്കേതിക തകരാർ മൂലം പ്രതിസന്ധിയിലായിരുന്ന ട്രിച്ചി- ഷാർജ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിൽ 141 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഹൈഡ്രോളിക് ബ്രേക്കിന് തകരാർ സംഭവിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. 141 യാത്രക്കാരുമായി ഷാർജയിലേക്ക് പറന്ന വിമാനം തകരാർ കണ്ടെത്തിയ ഉടനെ തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വൈകീട്ട് 5.45 മുതൽ രണ്ടര മണിക്കൂറോളം ഇന്ധനം കുറയ്ക്കാൻ വട്ടമിട്ട് പറക്കുകയായിരുന്നു. മണിക്കൂറുകൾ ആശങ്കയിലായിരുന്നെങ്കിലും 8.10 ഓടെ സേഫ് ലാൻ്റിംഗ് നടത്തി. എയർപോർട്ട് അതോറിറ്റി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.