താമരശ്ശേരി: ശ്വാസതടസത്തെ തുടർന്ന് ആറുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം പള്ളി തൊടുകയിൽ നിസാമിൻ്റെ ഇരട്ട കുട്ടികളിൽ ഒരാളാണ് മരിച്ചത്.
ശ്വാസതടസ്സത്തെ തുടർന്ന് താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുക്കത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. മാതാവ്: അഫീഫ ബാനു.