മലപ്പുറം: താനൂരിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. താനാളൂർ പാണ്ടിയാട്ട് സലഫി മസ്ജിദിന് സമീപം താമസിക്കുന്ന വെള്ളിയത്ത് മുസ്തഫയുടെ മകൾ ബിസ്മിയ (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എഴിന് മീനടത്തൂർ തുമരക്കാവിൽ ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
പൊലീസ് എത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം തിങ്കളാഴ്ച താനാളൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മാതാവ്: ഫാത്തിമ സഹോദരങ്ങൾ: ബിൻഷാൻ, ബിൻഷിൻ, ഡയാൻ.