കോഴിക്കോട്: നഗരത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഗ്രോസറി സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച വയോധികന്‍ പിടിയില്‍. തിരുവങ്ങൂര്‍ അല്‍ അമീന്‍ മഹലില്‍ മൊയ്തീന്‍കുട്ടി (60) യാണ് കസബ പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച രാത്രിയിൽ കോഴിക്കോട് മാങ്കാവിൽ പ്രവർത്തനമാരംഭിച്ച ലുലു മാളിലാണ് സംഭവം. ബില്ലിംഗ് കൗണ്ടറിലെ ജീവനക്കാരനെ കബളിപ്പിച്ച് സാധനങ്ങളെടുത്ത് കടന്നുകളയാനായിരുന്നു ശ്രമം. 7500 രൂപ വിലവരുന്ന ഗ്രോസറി സാധനങ്ങളാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. പ്രതിക്കെതിരെ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിച്ചു വരുന്നു.