Trending

പ്ലാസ്റ്റിക് മാലിന്യം പറമ്പിൽ തള്ളി തീയിട്ടു; കടയുടമയ്ക്ക് ഒരു ലക്ഷം രൂപ പിഴ


ചാത്തമംഗലം: രാത്രിയിൽ പ്ലാസ്റ്റിക് കവറടക്കമുള്ള മാലിന്യം കത്തിച്ചതിന് ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് ഒരുലക്ഷം രൂപപിഴയിട്ടു. കമ്പനിമുക്കിന് സമീപം തുമ്പശ്ശേരി എലത്തൂർ റോഡരികിലെ ഒഴിഞ്ഞ പറമ്പിലാണ് രാത്രിയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളി തീയിട്ടത്.

ബുധനാഴ്ച രാവിലെ പുക ഉയരുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്പാരം കത്തുന്നതു കണ്ടത്. ഉടനെ നാട്ടുകാർ വെള്ളമൊഴിച്ച് കെടുത്തുകയും വിവരം പഞ്ചായത്തിലും പോലീസിലും അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളാൻ ഏൽപ്പിച്ചയാളെ കണ്ടെത്തിയത്.

ഇയാളെ വിളിച്ചുവരുത്തി പ്ലാസ്റ്റിക് കത്തിച്ച ചാരം ചാക്കിലാക്കി ഹരിതകർമ്മ സേനയ്ക്ക് കൈമാറാനും അതിന്റെ ചെലവ് നൽകാനും പ്ലാസ്റ്റിക് കത്തിച്ചതിന് ഒരുലക്ഷം രൂപ പിഴയടയ്ക്കാനും നിർദ്ദേശം നൽകിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു. കുന്ദമംഗലം പോലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി.


Post a Comment

Previous Post Next Post