ബാലുശ്ശേരി: പൊന്നരം റസിഡൻസ് അസോസിയേഷൻ്റെയും ഐഎംഎ ബാലുശ്ശേരിയുടെയും ബാലുശ്ശേരി സിറ്റിസൺസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഹൃദയ പുനരുജ്ജീവന ദിനാചരണവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. 'ബിസിസി ഹാളിൽ നടന്ന പരിപാടി ഐഎംഎ മേഖല പ്രസിഡന്റ് ഡോ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പി.കെ. ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
പി.കെ രാജഗോപാലൻ, ഡോ. ദേവദാസ്, വി.സി. ശിവദാസൻ, കെ. രാമചന്ദ്രൻ, എം. പ്രശാന്തൻ, ഡോ. എൻ. കെ. സുരേഷ് ബാബു, ഗൗരി ചേനാട്ട് എന്നിവർ സംസാരിച്ചു. ഡോ. റഷീദ്, ഡോ. ദേവദാസ് എന്നിവർ ഹൃദയ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട ഹൃദയ രക്ഷാ പ്രായോഗിക പരിശീലനവും നൽകി.
Tags:
LOCAL NEWS