താമരശ്ശേരി: അടിവാരം പൊട്ടികൈയിൽ തോട്ടിൽ അലക്കിക്കൊണ്ടിരിക്കുന്ന യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടിൽ സജിന (37) ആണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് കാണാതായ സജിനയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു. മൂന്നു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. സജിനയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജിന ഒഴുക്കിൽപെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. മൂന്നു കിലോമീറ്ററിൽ അധികം ദൂരം ഒഴികിപ്പോയ സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഭർത്താവ്: കിളിയൻ കോടൻ മുഹമ്മദ്
മക്കൾ: മുഷിരിഫ, റിഫ ഫാത്തിമ, അലെഹ സഹ്റ.