കുന്ദമംഗലം: കുന്ദമംഗലത്ത് ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിൻ്റെ പരിശോധന. ശുചിത്വമില്ലാത്ത രണ്ടു കടകൾക്ക് നോട്ടീസ് നൽകി. കോഴിമാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ച കടക്കാരന് 5000 രൂപയും, പ്ലാസ്റ്റിക് മാലിന്യം കത്തിച്ചയാൾക്ക് 1000 രൂപയും പിഴയീടാക്കി.
കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.രഞ്ജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ജെ.എച്ച്.ഐ.മാരായ എൻ.എൻ.നെൽസൺ, സി.പി അക്ഷയ് കുമാർ, കെ.പി സജീവൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.