തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ദ്ധനവിന്‍റെ ആനുകൂല്യം ലഭിക്കും.
സംസ്ഥാന സർക്കാരിന് വാര്‍ഷിക ചെലവില്‍ ഇതിലൂടെ ഏകദേശം 2,000 കോടി രൂപയുടെ വര്‍ദ്ധനവുണ്ടാകും. ഡിഎ, ഡിആർ എന്നിവ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനും ഒപ്പമാവും ലഭിക്കുക. ഒരു ഗഡു ഈ വർഷം ഏപ്രിൽ അനുവദിച്ചിരുന്നു. ഡിആര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും പ്രതിവർഷം 2 ഗഡുക്കൾ വീതം അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരിന്നു.