Trending

ചക്കാലക്കൽ സ്കൂൾ ബസിന്റെ ബാറ്ററികൾ മോഷണം പോയി


നരിക്കുനി: നരിക്കുനി ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ബസിന്റെ ബാറ്ററികൾ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രി 
കരുവൻപൊയിൽ പുൽപ്പറമ്പ് മുക്കിന്‌ സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിൽ നിന്നാണ് രണ്ട് ബാറ്ററികൾ മോഷ്ടിക്കപ്പെട്ടത്.

സ്കൂൾ ബസിലെ ഡ്രൈവർ രാവിലെ വാഹനം എടുക്കുന്നതിനുവേണ്ടി എത്തിയ സമയത്താണ് ബാറ്ററി അഴിച്ചെടുത്ത നിലയിൽ കാണുന്നത്. തുടർന്ന് ഡ്രൈവർ സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി. പരിശോധിക്കണമെന്നും മോഷ്ടാക്കകൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കൊടുവള്ളി പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post