പേരാമ്പ്ര: പേരാമ്പ്രയിൽ ഭർതൃമതിയായ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര സിൽവർ കോളേജിനടുത്ത് വാടകക്ക് താമസിക്കുന്ന എരവട്ടൂർ നമ്പൂടിക്കണ്ടി മീത്തൽ അശ്വിന്റെ ഭാര്യ പ്രവീണ(19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11 മണിയോടെ അശ്വിൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ പ്രവീണയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ പേരാമ്പ്ര പോലീസ് കേസെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോർട്ടത്തിനയക്കും.