Trending

പോക്‌സോ കേസില്‍ കരിയാത്തൻ കാവ് സ്വദേശിയ്ക്ക് എഴ് വര്‍ഷം കഠിന തടവും പിഴയും


ബാലുശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും, 73000 രൂപ പിഴയും വിധിച്ച് കോടതി. കൊയിലാണ്ടി ഫസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.നൗഷാദലിയാണ് ബാലുശ്ശേരി കരിയാത്തന്‍ കാവ് തെക്കേ കായങ്ങല്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (52) നെ പോക്സോ നിയമ പ്രകാരം ശിക്ഷിച്ചത്.

ബാല്യകാലം മുതൽ പെണ്‍കുട്ടിയെ നിരവധി തവണ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതിന് ശേഷം കുട്ടി പിന്നീട് ബന്ധുക്കളോട് വിവരം പറഞ്ഞതോടെയാണ് പീഡനം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ പോലീസില്‍ പരാതി നൽകുകയായിരുന്നു.

പിഴ തുകയിൽ അമ്പതിനായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് വിധിന്യായത്തിലുണ്ട്. പ്രതി സമാനമായ മറ്റൊരു കേസില്‍ 20 വര്‍ഷം കഠിന തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ്ബ് ഇന്‍സ്പെക്ടര്‍ കെ.പ്രജീഷിൻ്റ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസീക്യൂഷനുവേണ്ടി അഡ്വ പി ജിതിന്‍ ഹാജരായി.

Post a Comment

Previous Post Next Post