കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ താഴ്‌വാരം വാർഡിൽ കർഷകർക്ക് ഭീഷണിയായിരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഇന്നലെ രാത്രിയിൽ വനം വകുപ്പിൻ്റെ എം.പാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടിയാണ് വെടിവെച്ച് കൊന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വളവ നാനിക്കൽ ബെന്നിയുടെ കൃഷി നശിപ്പിച്ച് കൊണ്ടിരുക്കുകയായിരുന്നു ഈ കാട്ടുപന്നി. ആക്രമണം രൂക്ഷമായതോടെ കർഷകർ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് വെടി വെച്ച് കൊല്ലാൻ ഉത്തരവിട്ടത്.
താഴ്‌വാരം വാർഡ് മെമ്പർ ശ്രീമതി. ജിൻസി തോമസ്, സംയുക്ത കർഷക കൂട്ടായ്മ ചെയർന്മാൻ കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിസണ്ടിൻ്റെ നിർദ്ദേശപ്രകാരം കാട്ടുപന്നിയുടെ ജഡം നാല് അടി താഴ്ചയിൽ കുഴി കുഴിച്ച് സംസ്കരിച്ചു.