Trending

ഉണ്ണികുളം സ്വദേശിയായ യുവാവ് പുഴയിൽ ചാടി മരിച്ചു


എകരൂൽ: ഉണ്ണികുളം സ്വദേശിയായ യുവാവ് കണയങ്കോട് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചു. ഉണ്ണികുളം ശാന്തി നഗറിൽ, കേളോത്ത് പറമ്പിൽ അലാവുദ്ദീൻ്റെ മകൻ മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽ കോളജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post