Trending

കോളിക്കൽ തട്ടംചേരി എൻ.പി മൂസക്കോയ മാസ്റ്റർ നിര്യാതനായി.

പൂനൂർ: കോളിക്കൽ തട്ടംചേരി എൻ പി മൂസക്കോയ മാസ്റ്റർ (76) നിര്യാതനായി. പൂനത്ത് എ.യു.പി സ്കൂളിൽ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.

പൂനത്ത് ശാഖ മുസ്ലീം ലീഗ് പ്രസിഡന്റ, മുസ്ലീം റിലീഫ് കമ്മിറ്റിയുടെ സ്ഥാപകനും ദീർഘകാല പ്രസിഡന്റ്, പൂനത്ത് മഹല്ല് കമ്മിറ്റിയുടെ ട്രഷറർ. കട്ടിപ്പാറ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ട്രഷറർ, കോളിക്കൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, കോളിക്കൽ മഹല്ല് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങൾ വഹിച്ചു.

പൂനൂർ കക്കാട്ടുമ്മൽ പരേതനായ മുഹമ്മദിൻ്റെ മകൾ റുഖിയ്യയാണ് ഭാര്യ. മക്കൾ: ജൗഹറ, മാജിത, ഉമൈന, ഷാഫി സഖറിയ (കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈ.പ്രസിഡണ്ട്). മരുമക്കൾ: അബുൾ മജീദ് (എളേടത്ത്), മുഹമ്മദ് (നന്മണ്ട), അഷ്റഫ് (തച്ചംപോയിൽ).

മയ്യത്ത് നിസ്കാരം ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് 2.30ന് കോളിക്കൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post