ബാലുശ്ശേരി: നടുവണ്ണൂരിൽ റൂം വാടകയ്ക്ക് എടുത്ത് ലഹരി വില്പന നടത്തിയ യുവാവിനെ ബാലുശ്ശേരി റെയിഞ്ച് എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. നന്മണ്ട കയ്യാൽ മീത്തൽ അനൂപ് (41) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പല സ്ഥലങ്ങളിലായി വാടക മുറിയെടുത്ത് വില്പന നടത്തുകയാണ് ഇയാളുടെ പതിവ്. രഹസ്യ വിരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ നടുവണ്ണൂർ ടൗണിലെ വാടക മുറിയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. 9.057 ഗ്രാം എം.ഡി.എം.എ യാണ് ഇയാളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്.
ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ വി ബേബിയുടെ നേതൃത്വത്തിലുള്ള എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സജീവൻ എം, പ്രിവന്റീവ് ഓഫീസർ രാജീവൻ പി.എൻ, പ്രിവന്റീവ് ഓഫീസർ നൗഫൽ ടി, സിവിൽ എക്സൈസ് ഓഫീസർ സോനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ റഷീദ് ആർ.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജ ഇ ജോബ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ്റ് ചെയ്തു.