കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ട്കാവില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോയിൽ കാല് കുടുങ്ങിയ ഡ്രൈവർ മുഹമ്മദിന് സാരമായ പരിക്കേറ്റു. ഇന്ന് രാവിലെ 7.30 ഓടെ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്ട്രിക് ഓട്ടോയും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
സംഭവ സമയത്ത് ഓട്ടോറിക്ഷയില്‍ യാത്രക്കാര്‍ ഉണ്ടാവാതിരുന്നതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനാ സംഘം എത്തി മഹമൂദിനെ പുറത്തെടുക്കുകയായിരുന്നു. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനഭാഗം വേര്‍പെടുത്തിയാണ് ഓട്ടോ ഡ്രൈവറെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്.
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകരുകയും കാറിലുള്ള രണ്ട് യാത്രക്കാര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
അപകടത്തില്‍ കാറിലുള്ള രണ്ട് യാത്രക്കാര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കാറിന്റെ മുന്‍ഭാഗം പൂർണമായി തകർന്നിട്ടുണ്ട്.