Trending

ഇൻ്റെർനെറ്റില്ലാതെ ഫോട്ടോയും ഫയലും അയയ്ക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്


ഇന്‍റർനെറ്റില്ലാതെ പരസ്പരം ഫോട്ടോയും ഫയലുകളും അയയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകൾ അയയ്ക്കാൻ കഴിയുന്ന പീപ്പിൾ നിയർ ബൈ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. 

എക്സൻഡർ, ഷെയർ ഇറ്റ് മുതലായ ആപ്പുകൾ ജനപ്രിയമായത് ഈ ഫീച്ചറുകളിലൂടെയായിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നം മുൻനിർത്തി ഈ ആപ്പുകൾ നിരോധിച്ചിരുന്നു. നിലവിൽ ടെലിഗ്രാമാണ് വലിയ ഫയലുകൾ കൈമാറുന്നതിനായി ഉപയോഗിച്ചു വരുന്നത്. എന്നാൽ ഇന്‍റർനെറ്റ് ഇല്ലാതെ ടെലിഗ്രാം വഴി അയയ്ക്കാൻ സാധിക്കില്ല.

Post a Comment

Previous Post Next Post