Trending

ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ


കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ. ബി.മഹേന്ദ്രൻ നായർ (24) ആണ് അറസ്റ്റിലായത്. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. 

കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പരാതിക്കാരി. പെൺകുട്ടിയെ സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തക തിരക്കിലായതിനാൽ പകരം മഹേന്ദ്രൻ ചികിത്സ നൽകാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.

പീഡന വിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയോട് പെൺകുട്ടി പറയുകയായിരുന്നു. തുടർന്നാണ് ആരോപണ വിധേയനായ ഫിസിയോ തെറാപ്പിസ്റ്റിനെതിരെ കേസെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post