2024-25 അധ്യയന വർഷത്തെ ആയുർവേദം (BAMS), ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (BUMS) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 31 രാത്രി 11.59 വരെ ലഭ്യമാണ്. മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കാണ് പുതിയ അപേക്ഷകരെ പരിഗണിക്കുന്നത്. കീം-2024 പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ആദ്യ ഘട്ടങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ പുതിയ അപേക്ഷകൾ സമർപ്പിക്കരുത്.
പുതിയ അപേക്ഷകർ 2024 മാർച്ച് 26-ലെ വിജ്ഞാപനത്തിലെ യോഗ്യതാ വ്യവസ്ഥകൾ, സമർപ്പിക്കേണ്ട രേഖകൾ തുടങ്ങിയവയും www.www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള സർക്കാർ അംഗീകൃത പ്രോസ്പെക്ടസും പരിശോധിച്ച് അപേക്ഷ സമർപ്പിക്കുക. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300