Trending

നവംബർ 5 മുതൽ 8 വരെ കുടിവെള്ള വിതരണം മുടങ്ങും; ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം

കോഴിക്കോട്: എൻഎച്ച് 16 ദേശീയപാത വികസനത്തിന്റെ ഭാഗമായി വേങ്ങേരി, ഫ്ലോറിക്കൽ റോഡ് ജംഗ്ഷനുകളിലെ ജെഐസിഎ പ്രധാന ട്രാൻസ്മിഷൻ ലൈൻ റോഡിൻ്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിക്കായി നവംബർ 5 മുതൽ നവംബർ 8 വരെ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാല ഷട്ട് ഡൗൺ ചെയ്യുന്നതാണ്.

ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലും കോഴിക്കോട് കോർപ്പറേഷനിലും ജലവിതരണം പൂർണമായി മുടങ്ങുന്നതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ കേരള ജല അതോറിറ്റി പി എച്ച് ഡിവിഷൻ കോഴിക്കോട് അറിയിച്ചു.

Post a Comment

Previous Post Next Post