അത്തോളി: അത്തോളി കോളിയോട് താഴ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും, 15 പേരെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും 3 പേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പരിക്കേറ്റവരിൽ ഏതാനും പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടെയ്ക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറി കടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.അത്തോളി പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസുകൾ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ബസുകൾ ക്രെയിനുപയോഗിച്ച് മാറ്റാനുള്ള ശ്രമം നടക്കുന്നു.