Trending

കാട്ടിലപീടികയിൽ യുവാവിനെ മുളകുപൊടി വിതറി കെട്ടിയിട്ട് എടിഎമ്മിലേക്ക് കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നു

കൊയിലാണ്ടി: എടിഎമ്മിൽ പണം നിറയ്ക്കാൻ എത്തിയാളെ ആക്രമിച്ച് 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകുപൊടി വിതറി ഡ്രൈവറെ കെട്ടിയിട്ടാണ് യുവതിയടങ്ങുന്ന സംഘം പണം കവർന്നത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് കാട്ടിലപ്പീടികയിൽ നിര്‍ത്തിയിട്ട കാറിനുള്ളിൽ പയ്യോളി സ്വദേശിയായ സുഹൈലിന കെട്ടിയിട്ട നിലയിൽ നാട്ടുകാര്‍ കണ്ടെത്തിയത്. ബാങ്ക് എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യുന്ന ചുമതലയുള്ളയാളാണെന്ന് ഇയാള്‍ നാട്ടുകാരോട് പറഞ്ഞു. ഇയാളുടെ മുഖത്തും ദേഹത്തും മുളകുപൊടി വിതറിയ നില‍യിലായിരുന്നു.

രാവിലെ പതിനൊന്ന് മണിയോടെ കൊയിലാണ്ടിയിലെ എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് കുരുടിമുക്കിലേക്ക് പോകവേ വഴിയില്‍വെച്ച് ഒരു സ്ത്രീ വാഹനത്തിന് മുന്നില്‍പ്പെട്ടു. ഇവരെ തട്ടി എന്ന് കരുതി വാഹനം നിര്‍ത്തി പുറത്തിറങ്ങിയ തനിക്കുനേരെ പര്‍ദ്ദധരിച്ചെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് ഇയാള്‍ പറഞ്ഞത്. ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടു പോയ 25 ലക്ഷം രൂപയാണ് സംഘം കവർന്നത്. വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post