കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും, പ്രോസസിംഗ് ചാർജ്ജും ഉൾപ്പെടെ ആദ്യഗഡു തുകയായി ഒരാൾക്ക് 1,30,300 രൂപ വീതം ഓൺലൈനായോ അല്ലെങ്കിൽ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ നിന്നും ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടച്ച് അതിന്റെ സ്ലിപ്പും അനുബന്ധ രേഖകളും 2024 ഒക്ടോബർ 23നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. ഹജ്ജിന് ആകെ അടയ്ക്കേണ്ട സംഖ്യ, വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുതാണ്.
തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 1,30,300 രൂപ അടയ്ച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം (അപേക്ഷകനും, നോമിനിയും ഒപ്പിടണം), പാസ്‌പോർട്ട് ഡിക്ലറേഷൻ ഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ടിന്റെ ആദ്യ പേജിന്റെയും, അവസാന പേജിന്റെയും കോപ്പി, അഡ്രസ്സ് പ്രൂഫ് (പാസ്‌പോർട്ടിലെ അഡ്രസ്സിന് വ്യത്യാസമുണ്ടെങ്കിൽ മാത്രം), കവർ ലീഡറിന്റെ ക്യാൻസൽ ചെയ്ത പാസ് ബുക്ക്/ചെക്ക് ലീഫ് കോപ്പി എന്നിവ 2024 ഒക്ടോബർ 23-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ, കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലോ സമർപ്പിക്കേണ്ടതാണ്.
നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതുമാണ്. ഒറിജിനൽ പാസ്‌പോർട്ട് ഇപ്പോൾ സമർപ്പിക്കേണ്ടതില്ല. പാസ്‌പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് പി്ന്നീട് അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ https://hajcommittee.gov.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക. തിരഞ്ഞെടുത്ത കവർ നമ്പറുകൾ അറിയുന്നതിനായി https://hajcommittee.gov.in/rds/provisional-selection-list.php ഉം, വെയിറ്റിംഗ് ലിസ്റ്റുകളിലുള്ളവരുടെ കവർ നമ്പറുകൾക്ക് https://hajcommittee.gov.in/rds/waiting-list.php എന്ന പേജും സന്ദർശിക്കുക.
ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുടെ വാട്‌സാപ്പ് നമ്പറുകൾ താഴെ ചേർക്കുന്നു
01. തിരുവനന്തപുരം മുഹമ്മദ് യൂസഫ്- 9895 648 856
02. കൊല്ലം നിസാമുദ്ധീൻ.ഇ- 9496 466 649
03. പത്തനംതിട്ട നാസർ.എം- 9495 661 510
04. ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ- 9495 188 038
05. കോട്ടയം ശിഹാബ് പി.എ- 9447 548 580
06. ഇടുക്കി അബ്ദുൽ സലാം സി.എ- 9961 013 690
07. എറണാകുളം കുഞ്ഞുമുഹമ്മദ് ഇ.കെ- 9048 071 116
08. തൃശ്ശൂർ Dr. സുനിൽ ഫഹദ്- 94471 36313
09. പാലക്കാട് ജാഫർ കെ.പി- 9400 815 202
10. മലപ്പുറം മുഹമ്മദ് റഊഫ്.യു- 9656 206178, 9446 631366, 9846 738287
11. കോഴിക്കോട് നൗഫൽ മങ്ങാട്- 8606 586 268, 9388 144843
12. വയനാട് ജമാലുദ്ധീൻ കെ- 9961 083 361
13. കണ്ണൂർ നിസാർ എം.ടി- 8281 586 137
14. കാസറഗോഡ് മുഹമ്മദ് സലീം കെ.എ- 9446 736 276