Trending

കോഴിക്കോട്-ബാലുശ്ശേരി പാതയിൽ നന്മണ്ട 12-ൽ തണൽ മരങ്ങൾ അപകടാവസ്ഥയിൽ


നന്മണ്ട: കോഴിക്കോട്-ബാലുശ്ശേരി പാതയിലെ നന്മണ്ട 12-ൽ യാത്രക്കാരെ കാത്തിരിക്കുന്നത് അപകടകരമായ തണൽ മരങ്ങൾ. അഞ്ചിലേറെ തണൽ മരങ്ങളാണ് 12-ൽ മാത്രം നാട്ടുകാർക്കും യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായി നിൽക്കുന്നത്. ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് തണൽ മരങ്ങളെന്നതാണ് രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉത്കണ്ഠ വർധിപ്പിക്കുന്നത്. കുട്ടികൾ തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് നടന്നു പോകുന്നതും മരച്ചുവട്ടിലൂടെയാണ്.

ഉണങ്ങിയ മരക്കൊമ്പുകൾ മുറിച്ചു മാറ്റാത്തത് വാഹനങ്ങൾക്കുമീതെ വീഴുന്ന സംഭവവും പതിവായിയിരിക്കയാണ്. കഴിഞ്ഞമാസം പേരാമ്പ്ര സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിനു മീതേ മരക്കൊമ്പ് വീണ് യാത്രക്കാർ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. മൂന്നുവർഷം മുൻപ്‌ ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് വലിയ തണൽ മരം കടപുഴകി വീണ സംഭവമുണ്ടായിരുന്നു. അന്നും തലനാരിഴയ്ക്കാണ് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യബസ് അപകടത്തിൽ നിന്ന്‌ രക്ഷപ്പെട്ടത്. ബസ് കടന്നുപോയ ഉടനെയായിരുന്നു വൻമരം കടപുഴകി വീണത്. 

സ്കുൾ പ്രവർത്തിക്കുന്ന സ്ഥലമായതിനാൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ തണൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാനെങ്കിലും അധികൃതർ തയ്യാറാവണമെന്ന് സ്കൂൾ അധികൃതരും പി.ടി.എ.യും ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു.

Post a Comment

Previous Post Next Post